Tuesday, June 13, 2023

ഭൂമിയുടെ ഉള്ളറ

ഭൗമരഹസ്യങ്ങൾ തേടി

 

Learning outcome

 

·        ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉള്ളിലേക്ക് കടക്കുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നു.

·        ഏതൊക്കെ മാർഗത്തിലൂടെയാണ് ഭൂമിയുടെ ഉള്ളറയെ കുറിച്ച് മനസ്സിലാക്കാൻ കഴിയുന്നതെന്ന് കണ്ടെത്തുന്നു.

·        ഭൂമിയുടെ വ്യത്യസ്ത പാളികളെ പട്ടികപ്പെടുത്താൻ കുട്ടികൾ പ്രാപ്തി നേടുന്നു

 

ഭൂമിയുടെ ഉള്ളറ

 .



ഏകദേശം 225 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ചൊവ്വയിൽവരെ മനുഷ്യനിർമ്മിത ഉപകരണങ്ങൾക്ക് ഇന്ന് എ ത്തിച്ചേരാൻ കഴിഞ്ഞുവെങ്കിലും അവൻ വസിക്കുന്ന ഭൂമി യുടെ ഉള്ളിലേക്ക് 12 കിലോമീറ്ററിനപ്പുറത്തേക്ക് പോകാൻ ഇന്നും മനുഷ്യന് കഴിഞ്ഞിട്ടില്ല. ഭൂമിയുടെ ഉള്ളറയെ പറ്റിയുള്ള രഹസ്യങ്ങൾ നേരിട്ട് ശേഖരിക്കാൻ മനുഷ്യന് പരിമിതികൾ ഉണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉള്ളിലേക്ക് പോകുമ്പോൾ മാറ്റങ്ങൾ സംഭവിക്കുന്നു. ഭൂമിയുടെ ആഴം കൂടുന്നതിനനുസരിച്ച് താപവും മർദ്ദവും വർദ്ധിക്കുന്നു. മുകളിലേക്ക് പാളികൾ ചെലുത്തുന്ന ഭാരമാണ് ഇതിന്. ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന താപം ഏകദേശം 5000°c ആണ്. അഗ്നി പർവ്വത സ്ഫോടനങ്ങളിലൂടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന വസ്തുക്കളിൽ, ഖനികളിൽനിന്നു ശേഖരിക്കുന്ന വിവരങ്ങൾ. ഭൂകമ്പ സമയത്തുണ്ടാകുന്ന തരംഗങ്ങളുടെ ചലനങ്ങൾ വിശകലനം ചെയ്യുന്നു എന്നീ മാർഗത്തിലൂടെയാണ് ഭൂമിയുടെ ഉള്ളറെ പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ഭൂകമ്പസമയത്ത് സൃഷ്ടിക്കപ്പെടുന്ന തരംഗങ്ങളെ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ വ്യത്യസ്ത പാളികളായി തരം തിരിക്കുന്നു. ഭൂവൽക്കം, മാൻഡിൽ പുറക്കാമ്പ്, അകക്കാമ്പ് എന്നിവയാണ് പ്രധാന പാളികൾ




Conclusion
 മനുഷ്യനെ എത്തിപ്പെടാൻ പറ്റാത്ത ഒരു കലവറയാണ് ഭൂമിയുടെ ഉള്ളത്. ഇതിന് കാരണം ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉള്ളിലേക്ക് പോകുംതോറും താപവും മർദ്ദവും കൂടി വരുന്നു ഏകദേശം 5000°c താപമാണ് ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്നത്. ഭൂമിയുടെ ഉള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരിക്കുന്നത് അഗ്നിപർവ്വത സ്ഫോടനങ്ങൾ ഖനനങ്ങൾ ഭൂകമ്പങ്ങൾ എന്നിവയിലൂടെയാണ്. ഭൂകമ്പ സമയത്ത് അനുഭവപ്പെടുന്ന ചലനത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ ഭൂവൽക്കം, മാൻഡി, പുറക്കാമ്പ്, അകക്കാമ്പ് നാല് പാളികളായി തിരിച്ചിരിക്കുന്നു.












ഭൂമിയുടെ ഉള്ളറ

ഭൗമരഹസ്യങ്ങൾ തേടി   Learning outcome   ·         ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉള്ളിലേക്ക് കടക്കുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ സംഭവിക...